തളിപ്പറമ്പ : അധികാരത്തിൽ വരുന്ന ഘട്ടങ്ങളിലെല്ലാം മതവിരുദ്ധമായ സമീപനങ്ങൾ കൈകൊണ്ട പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ കല്ലായി.
തളിപ്പറമ്പ മുൻസിപ്പൽ മുസ്ലിം ലീഗ് പ്രതിനിധി സമ്മേളനവും കൗൺസിൽ മീറ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കൊടിയിൽ സലീം അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ രംഗത്ത് മതവിരുദ്ധ നിലപാടുകൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു.
മദ്യ ലോബിയുടെ പിൻബലത്താൽ അധികാരത്തിൽ വന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. മദ്യ ലഹരി മാഫിയകൾ തഴച്ചുവളരുമ്പോൾ സർക്കാറിന് നോക്കുകുത്തിയായി നിൽക്കുന്നു.
ദീർഘവീക്ഷണത്തോടെയു ള്ള നിലപാടുകൾ മാത്രമാണ് മുസ്ലിം ലീഗ് എന്നും സ്വീകരിച്ചത്. എല്ലാ തീവ്രവാദ സംഘടനകളെയും തുറന്നെതിർത്ത പാരമ്പര്യമാണ് മുസ്ലിം ലീഗിന്റേത്. അന്ന് ലീഗിനെ പരിഹസിച്ചവർ ഇന്ന് ജയിലറകളിലാണ്. അദ്ദേഹം പറഞ്ഞു .
സി.പി.വി.അബ്ദുള്ള,പി. മുഹമ്മദ് ഇഖ്ബാൽ,മഹമൂദ് അള്ളാംകുളം,പി.കെ. സുബൈർ,അബൂബക്കർ വായാട്,സമദ് കടമ്പേരി, പി.സി.നസീർ,സി. ഉമ്മർ, കെ.മുസ്തഫ ഹാജി,കെ.വി. അബൂബക്കർ ഹാജി, എൻ.യു.ഷഫീഖ് മാസ്റ്റർ,പി. എ.ഇർഫാൻ,കെ.പി. നൗഷാദ് സംസാരിച്ചു.കെ.മുഹമ്മദ് ബഷീർ സ്വാഗതവും സി. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
2023- 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി കെ.വി.മുഹമ്മദ് കുഞ്ഞി (പ്രസിഡണ്ട്), കെ. മുഹമ്മദ് ബഷീർ (ജനറൽ സെക്രട്ടറി), അഷ്റഫ് ബപ്പു (ട്രഷറർ).
ഗാന്ധി സിദ്ധീഖ്, ലുഖ് മാൻ കെ.പി, ജാബിർ തങ്ങൾ (വൈസ് പ്രസിഡന്റുമാർ),
പി.പി.ഇസ്മായിൽ എം.വി.ഫാസിൽ അബു നാലാം മുറ്റം (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. സി.കെ.മഹമൂദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.