മാതമംഗലം: അനുഗ്രഹം മാത്രംപോരാ ഔഷധവും അതുപോലെ പ്രധാനപ്പെട്ടതാണെന്ന് നടന്‍ കൊല്ലം തുളസിക്ക് നീലിയാര്‍കോട്ടത്തമ്മയുടെ ഉപദേശം.
ഇന്നലെ കൈതപ്രം സന്ദര്‍ശിക്കാനെത്തിയ കൊല്ലം തുളസി യാത്രക്കിടയിലാണ് സോമയാഗം സംഘാടകസമിതി കണ്‍വീനര്‍ കാനപ്രം ശങ്കരന്‍ നമ്പൂതിരിയോടൊപ്പം കളിയാട്ടം നടക്കുന്ന പുനിയങ്കോട് നീലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ എത്തിയത്.
ഈ സമയം കൊട്ടിയാടുകയായിരുന്ന നീലിയാര്‍കോട്ടത്തമ്മയുടെ അനുഗ്രഹം തേടിയ ഇദ്ദേഹം അര്‍ബുദരോഗം ഉള്‍പ്പെടെ നിരവധി അസുഖങ്ങള്‍
അലട്ടുകയാണെന്നും രോഗശമനത്തിന് അനുഗ്രഹിക്കണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് അനുഗ്രഹം ഉണ്ടാവുമെന്നും, അതോടൊപ്പം ഔഷധസേവയും അതിപ്രധാനമാണെന്നും കോട്ടത്തമ്മ ഉപദേശിച്ചത്.