അപൂര്‍വ്വ അവസരം ഫിബ്രവരി 21 മുതല്‍ 25 വരെ തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറിയില്‍

തളിപ്പറമ്പ്: ഗിന്നസ് ഡയമണ്ട് റിംഗ് എക്‌സിബിഷനും വില്‍പ്പനയും ഫിബ്രവരി 21 മുതല്‍ 25 വരെ തളിപ്പറമ്പ് ഹൈവെയിലെ അറ്റ്‌ലസ് ജ്വല്ലറിയില്‍ നടക്കും.

21 ന് രാവിലെ 10 ന് തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിംഗ് പാര്‍ട്ണര്‍ എം.വി.പ്രദീഷ് അറിയിച്ചു.

ഗിന്നസ് ബുക്കില്‍ ഇടംനേടിയ 24,679 വജ്രങ്ങള്‍ പതിപ്പിച്ച മോതിരം എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും.

പ്രദര്‍ശനദിവസങ്ങളില്‍ അറ്റ്‌ലസ് ജ്വല്ലറി സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും മോതിരത്തോടൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ടാഗ് ചെയതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്‍കും.

സ്വാ ഡയമണ്ട്‌സ് തളിപ്പറമ്പുകാര്‍ക്കായി ഒരുക്കുന്ന ഈ അപൂര്‍വ്വാവസരം പ്രയോജനപ്പെടുത്താന്‍ എല്ലാവരേയും അറ്റ്‌ലസ് ജ്വല്ലറിയിലേക്ക് ക്ഷണിക്കുകയാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.