രാഷ്ട്രീയക്കാര്‍ രാജിവെക്കുക-ശ്രീകൃഷ്ണസേവാസമിതി സായാഹ്നധര്‍ണ നടത്തി.

തളിപ്പറമ്പ്: ടി.ടി.കെ ദേവസ്വം ട്രസ്റ്റി ബോര്‍ഡില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായിട്ടുള്ള സജിവ രാഷ്ടിയക്കാരെയും മുഴുവന്‍ സമയ

ജോലിക്കാരെയും  പുറത്താക്കാന്‍ മലബാര്‍ ദേവസ്വംബോര്‍ഡ് അധികാരികള്‍ തയ്യാറാകണമെന്ന് തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതി.

ഈ ആവശ്യമുന്നയിച്ചുകൊണ്ട് സേവാസമിതി ടി.ടി.കെ.ദേവസ്വം ഓഫിസ് സ്ഥിതി ചെയ്യുന്ന രാജരാജേശ്വ ക്ഷേത്ര പരിസരത്ത് സായാഹ്ന ധര്‍ണ്ണസംഘടിപ്പിച്ചു.

ധര്‍ണ്ണ മുന്‍ പാരമ്പര്യ ട്രസ്റ്റി എന്‍.കെ.ഇ. ചന്ദ്രശേഖന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

സേവാ സമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.

സി.സുരേന്ദ്രന്‍ നമ്പ്യാര്‍, അഡ്വ: വി.വി.ശിവപ്രകാശ്, അഡ്വ.എം.വിനോദ് കുമാര്‍, സി.പി മനോജ് എന്നിവര്‍ സംസാരിച്ചു.