രണ്ടുപേര്‍ കൂടിച്ചേരുന്നിടത്തെല്ലാം ചര്‍ച്ച ഇന്നത്തെ ചൂടിനെക്കുറിച്ചാണ്, ചൂടുകാലത്ത് എന്തൊക്കെ കഴിക്കണം, കഴിക്കാതിരിക്കേണ്ടത് ഏതൊക്കെയാണ് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് പ്രശസ്ത പാരമ്പര്യ വൈദ്യനും വൈദ്യകുലപതിയുമായ ഉദിനൂര്‍ എം.ബാബുവൈദ്യര്‍-
ഈ കഠിന ചൂടില്‍ ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന നിര്‍ജലീകരണം തടായാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തെണ്ട പ്രധാനമായ പച്ചക്കറികള്‍-.കക്കിരി, വെള്ളരി, മത്തന്‍, കുമ്പളങ്ങ ഇവ ധാരാളമായി ഉപയോഗിക്കുക. പാനീയങ്ങള്‍ ചെറുനാരങ വെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കഴിക്കുക, രാമച്ചം ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക,
പഞ്ചസാര ചേര്‍ക്കാതെ വത്തക്ക വെള്ളം, പൈനാപ്പില് ജ്യൂസ്, മുന്തിരി ജ്യൂസ് മോരുവെള്ളം അധികം ഉപ്പുചേര്‍ക്കാതെ കഴിക്കുക,
ഭക്ഷണത്തില്‍ ഒഴിവാക്കാന്‍ ശ്രമിക്കേണ്ടത്–ചിക്കന്‍, ഞണ്ട്, ചെമ്മീന്‍, കക്ക, ചിപ്പിക്ക അഥവാ കല്ലുമ്മകായ.