തടഞ്ഞുവെച്ച സ്ഥാനക്കയറ്റങ്ങള്‍ ഉടന്‍ നടത്തണമെന്ന് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) കണ്ണൂര്‍ ജില്ലാസമ്മേളനം-
തളിപ്പറമ്പ്: സെന്‍ട്രല്‍ ഇലക്ട്രിസിറ്റി ആക്ടിന്റെ പേരില്‍ തടഞ്ഞുവെച്ച ഇലക്ട്രിസിറ്റി വര്‍ക്കര്‍ മുതല്‍ സബ്ബ് എഞ്ചിനീയര്‍ വരെയുള്ള സ്ഥാനക്കയറ്റം ഉടന്‍ നടത്തണമെന്നും, അര്‍ഹമായ പ്രമോഷനുകള്‍ സമയബന്ധിതമായി നടത്തണമെന്നും, വൈദ്യുതി ബോര്‍ഡിലെ ഒഴിവുകള്‍ പൂര്‍ണ്ണമായും നികത്തണമെന്നും,
അര്‍ഹതപ്പെട്ട ജീവനക്കാര്‍ക്ക് ഹില്‍ ഏരിയാ അലവന്‍സ് നല്കണമെന്നും, പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നും കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) കണ്ണൂര്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കെ.ഇ.ഡവഌു.എഫ് സംസ്ഥാന ട്രഷറര്‍ കെ.ആര്‍.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.
എ.ഐ.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടരി സി.പി.സന്തോഷ് കുമാര്‍, വൈസ് പ്രസിഡണ്ട് പി.സി.സക്കറിയ, കെ.ഇ.ഡവ്‌ള്യു.എഫ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടരി ജോസഫ് ടോബന്‍,
ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി അംഗം ബാബുരാജന്‍, മുന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ഇ.കെ.രവീന്ദ്രന്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. മനോഹരന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
ലക്ഷ്മണന്‍ പവിഴകുന്നില്‍ രക്തസാക്ഷി പ്രമേയവും, അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി.പി.രാജീവന്‍ നന്ദി പറഞ്ഞു.
ഭാരവാഹികളായി ലക്ഷമണന്‍ പവിഴകുന്നില്‍ (പ്രസിഡന്റ്), കെ.സിറാജ്, പി.അനീഷ്, കെ. സിന്ധു (വൈസ് പ്രസിഡന്റുമാര്‍), വി.പി.രാജീവന്‍ (സെക്രട്ടരി), എ.എന്‍.രാജീവന്‍, ലിജി തോമസ് (ജോ: സെക്രട്ടരിമാര്‍), സണ്ണി ജോസഫ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.