ചിതപ്പിലെപൊയില്‍ അംഗന്‍വാടി റോഡ് നിര്‍മ്മാണം-ജനങ്ങളോടുള്ള വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍ പി.വി.സജീവന്‍.
പരിയാരം:പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങല്‍ വാര്‍ഡിലെ നിരവധി കുട്ടികള്‍ പഠിക്കുന്ന ചിതപ്പിലെ പൊയില്‍ അംഗനവാടിയില്‍ യാത്രാസൗകര്യമുള്ള ഒരു റോഡ് നിര്‍മ്മിക്കുക എന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു.
മുപ്പതോളം കുട്ടികള്‍ പഠിക്കുന്ന ചിതപ്പിലെ പൊയില്‍ അംഗനവാടി റോഡ് ഉരുളന്‍പാറയും കുണ്ടുംകുഴിയും നിറഞ്ഞ് കാല്‍നടയാത്ര പോലും ദുസഹനമായഅവസ്ഥയിലായിരുന്നു.
ഈ വഴിയിലൂടെ അംഗന്‍വാടിയില്‍ കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ മടി കാണിക്കുന്ന വിവരം വാര്‍ഡ് മെമ്പര്‍ പി.വി.സജീവന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.
സൗമ്യമായ ഇടപെടലിലൂടെ സ്ഥലം ഉടമകളെ സമീപിച്ച് റോഡ് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് പരിഹാരം കാണുകയായിരുന്നു.
മെമ്പര്‍ പുതിയ റോഡിന്റെ ടാറിങ് പ്രവര്‍ത്തിക്ക് ഈ വര്‍ഷം പഞ്ചായത്തില്‍ നിന്നും ഫണ്ട് ലഭിക്കില്ലെന്ന് ഉറപ്പായതോടെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,61,857- രൂപ ചെലവഴിച്ച്
റോഡിന്റെ കോണ്‍ഗ്രീറ്റ് പ്രവര്‍ത്തി യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍വാര്‍ഡ് മെമ്പര്‍ കാണിച്ച മാതൃകാപരമായപ്രവര്‍ത്തനമാണ് റോഡ് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
റോഡ് മാര്‍ച്ച് 29-ന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയാണ്.
