പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനും സ്വർണം കുറഞ്ഞു പോയതിനും ശാരീരിക-മാനസിക പീഡനം, ഭർത്താവ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ ഗാർഹിക പീഡനത്തിന് കേസ്.
തളിപ്പറമ്പ്: പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനും സ്വർണം കുറഞ്ഞു പോയതിനും ശാരീരിക-മാനസിക പീഡനം,
ഭർത്താവ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ ഗാർഹിക പീഡനത്തിന് കേസ്.
തളിപ്പറമ്പിലെ പി.വി.മുഹമ്മദ് റാഷിദ്, സുബൈദ, റക്കീബ എന്നിവർക്കെതിരെയാണ് കേസ്.
പുഷ്പഗിരി ഒമാൻ മസ്ജിദിന് സമീപത്തെ സഫവഫ മൻസിലിലെ സി.കെ. വഫയുടെ (24) പരാതിയിലാണ് കേസ്.
2017ൽ വിവാഹിതരായ റാഷിദും വഫയും ഒന്നിച്ച് ജീവിച്ചു വരവെ മൂന്നു പേരും ചേർന്ന് പീഡിപ്പിച്ചതായാണ് പരാതി.