മധ്യവയസ്‌ക്കന്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ചു.
പയ്യാവൂര്‍: മധ്യവയസ്‌ക്കന്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ചു.
പയ്യാവൂരിലെ പരത്തനാല്‍ബെന്നി (55) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒന്നോടെ കാഞ്ഞിരക്കൊല്ലിക്കടുത്ത് ഏലപ്പാറ
വനത്തിലാണ് സംഭവം നടന്നത്.
നായാട്ടിനെത്തിയ മൂന്നംഗസംഘത്തിലുണ്ടായിരുന്ന ബെന്നിക്ക്
സ്വന്തം തോക്കില്‍ നിന്ന് തന്നെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമികവിവരം.
അമ്പാട്ട് രതീഷ്, നാരായണന്‍ എന്നീ സുഹൃത്തുക്കളാണ് ബെന്നിയോടൊപ്പം ഉണ്ടായിരുന്നത്.
മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.