പൂച്ചകളെ ക്രൂരമായി കൊന്ന് വ്യക്തിവൈരാഗ്യം തീര്‍ത്തു-കൊന്നത് നാല് പൂച്ചകളെ
കരിവെള്ളൂര്‍: വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ക്രൂരത മിണ്ടാപ്രാണികളോടും.
വീട്ടില്‍ വളര്‍ത്തുന്ന നാല് പൂച്ചകളെ ക്രൂരമായി കൊന്നാണ് സ്കൂള്‍ പ്രിന്‍സിപ്പിളിനോട് അജ്ഞാതശത്രു പ്രതികാരം ചെയ്തത്.
മാത്തില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പി ചന്ദ്രന്റെ കരിവെള്ളൂര്‍ മണക്കാട്ടെ വീട്ട് മുറ്റത്താണ് ഇന്ന് കാലത്ത് നാല് വളര്‍ത്ത് പൂച്ചകള്‍ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത് അമ്മയും മൂന്ന് കുഞ്ഞുങ്ങളേയുമാണ് കൊന്നത്.
അമ്മ പൂച്ചയെ വെള്ളത്തില്‍ മുക്കിക്കൊന്ന നിലയിലും കുഞ്ഞുങ്ങളെ അടിച്ചു കൊന്ന നിലയിലും അതില്‍ ഒരു പൂച്ചക്കുഞ്ഞിന്റെ തല അറുത്ത നിലയിലാണുള്ളത്.
രണ്ട് പൂച്ചകളെ വീടിന്റെ വാതില്ക്കല് കിടത്തിയ നിലയിലായിരുന്നു തന്നോടുള്ള വൈരാഗ്യം മൂലം ആരോ മനപൂര്‍വ്വം ചെയ്തതാണ് ഈ ക്രൂര കൃത്യമെന്നാണ് പ്രിന്‍സിപ്പാള്‍ പയ്യന്നൂര്‍ പോലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നത്.
വീടിന് നേരെയും കാറിന് നേരയും നേരത്തെ അജ്ഞാത ആക്രമണമുണ്ടായിട്ടുണ്ടത്രെ. പയ്യന്നൂര്‍ എസ് ഐ കെ പി രമേശന്റെ നേതൃത്വത്തില്‍ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.