ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം-എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്തു-

പരിയാരം:നിയുക്ത ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം നല്‍കി.

ശബരിമല മേല്‍ശാന്തി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയടം കുറുവക്കാട്ടില്ലത്ത് ശംഭു നമ്പൂതിരി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്തു.

ചിറക്കല്‍ കോവിലകം സി.കെ.രവീന്ദ്രവര്‍മ്മ വലിയ രാജ ദീപം തെളിയിച്ചു.

സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ വിശിഷ്ടാതിഥിയായിരുന്നു.

അയ്യപ്പന്‍കാവ് സേവാ സമിതി പ്രസിഡന്റ് എം.വി.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.

ചെറുതാഴം പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി.വി.ഉണ്ണികൃഷ്ണന്‍, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍,

ക്ഷേത്രം ഊരാളന്‍ പാപ്പി നോട്ടില്ലത്ത് ശിവദാസന്‍ നമ്പൂതിരി, വി.വി.വിജയന്‍, സി.ടി.ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

എം.സഹദേവന്‍, എം.വി.വേണുഗോപാലന്‍, കെ.വി.ദിവാകരന്‍, സി.രാജീവന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.