രണ്ടാം ഭാഷ സംസ്‌കൃതം-ഫസ്‌ന പര്‍വീന് തേര്‍ളായി ശാഖ മുസ്ലിംലീഗ് കമ്മറ്റിയുടെ സ്വീകരണം

തളിപ്പറമ്പ്: സംസ്‌കൃതം രണ്ടാം ഭാഷയായി എടുത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ തേറളായി ദ്വീപിലെ ഫസ്‌ന പര്‍വീന് തേറളായി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി.

ഗ്രാമ പഞ്ചായത്ത് അംഗം മൂസാന്‍ കുട്ടി തേറളായി ഉപസാരം നല്‍കി.

എന്‍.പി ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു.

സി.കെ മുഹമ്മദ്, സി.ഖമറുദ്ധീന്‍, കെ.പി.റഫീഖ്, ഒ.വി മുഹമ്മദ്, വി.റഫീഖ്, സല്‍മാനുല്‍ ഫാരിസ് എന്നിവര്‍ സംസാരിച്ചു.

കുറുമാത്തൂര്‍ ഗവ: വൊക്കേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാത്ഥിനിയായ ഫസ്‌ന സി.അബ്ദുള്‍ മജീദിന്റയും ഹവ്വയുടെയും മകളാണ്.

മുസ്ലിം കുടുംബങ്ങള്‍ ഭൂരിഭാഗവും താമസിച്ചു വരുന്ന തേറളായി ദ്വീപില്‍ നിന്ന് രാമായണ ഭാഷയായ സംസ്‌കൃതം പഠിക്കാന്‍ ഒരു പെണ്‍കുട്ടി മുന്നോട്ട് വന്നത് ഏറെ സന്തോഷത്തെയാണ് ദ്വീപ് നിവാസികള്‍ കാണുന്നത്.