സംഗീതാസ്വാദകന്റെ സ്മരണയ്ക്ക് മുന്‍പില്‍ ആത്മസമര്‍പ്പണമായി, നീലകണ്ഠ അബോഡില്‍ ആനന്ദ സമര്‍പ്പണ്‍-
തളിപ്പറമ്പ്: മണ്‍മറഞ്ഞ സംഗീതാസ്വാദകന്റെ ഓര്‍മയില്‍ നീലകണ്ഠ അബോഡില്‍ ആനന്ദസമര്‍പ്പണം.
അടുത്തിടെ നിര്യാതനായ അഡ്വ.
എ.വി.വേണുഗോപാലിന്റെ ഓര്‍മ്മയ്ക്ക് മുന്നിലാണ് ആനന്ദ സമര്‍പ്പണം സംഗീതാര്‍ച്ചന നടത്തിയത്.
പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ അദ്ദേഹത്തിന്റെ വസതിയായ നീലകണ്ഠ അബോഡില്‍ പ്രശസ്ത കര്‍ണാട്ടിക് വിദ്വാന്‍ വെച്ചൂര്‍ സി.ശങ്കറിനെയും വയലിന്‍ വിദ്വാന്‍ അലങ്കോട് വി.എസ്. ഗോകുലിനെയും ക്ഷണിച്ചുവരുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
വേണുവക്കീലിന്റെ ആത്മാവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപെട്ട ഖരഹരപ്രിയ രാഗത്തിലെ ത്യാഗരാജ സ്വാമികളുടെ പക്കാല നീലഭാടി എന്ന കീര്‍ത്തനം ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന രാഗ വിസ്താരത്തോടെ ഹൃദ്യമായ സംഗീത ശ്രദ്ധാഞ്ജലി നടത്തി.
അഡ്വ. വേണുഗോപാലിന്റെ കുടുംബാങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
ശുദ്ധസംഗീതം എന്നും നിലനില്‍ക്കണമെന്ന ആഗ്രഹത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ പെരുഞ്ചെല്ലൂര്‍ സംഗീതസഭക്ക് വിസ്മരിക്കതക്കതല്ല എന്നും,
സംഗീതത്തില്‍ അദ്ദേഹത്തെപ്പോലെ ജ്ഞാനമുള്ള ആസ്വാദകര്‍ക്ക് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വുയോഗമെന്നും വിജയ് നീലകണ്ഠന്‍ പറഞ്ഞു.