മാതമംഗലം കൂട്ടായ്മയുടെ ചെണ്ടുമല്ലികൃഷി ആരംഭിച്ചു.
മാതമംഗലം: എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുഷ്പകൃഷി 2023-24 ഓണത്തിന് ഒരുകൊട്ടെ പൂവ് പദ്ധതിയുടെ ഭാഗമായി മാതമംഗലം കൂട്ടായ്മ പുഷ്പകൃഷി ആരംഭിച്ചു.
എരമം വില്ലേജില്‍ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള 50 സെന്റ് സ്ഥലത്ത് ചെണ്ടുമല്ലി തൈകളുടെ നടീല്‍ ഉദ്ഘാടനം വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് ടി.കെ.രാജന് നിര്‍വ്വഹിച്ചു.
വാര്ഡ്മെമ്പര് പി.വി.വിജയന് അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസര്‍ ടി.കൃഷ്ണപ്രസാദ് സ്വാഗതം പറഞ്ഞു.
അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ടി.തമ്പാന്, കൃഷി അസിസ്റ്റന്റ് സന്ദീപ്, ഹരിത രമേശന് എന്നിവര്‍ പ്രസംഗിച്ചു.