എം.പവിത്രന് അനുസ്മരണം
കണ്ണൂര്‍: ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എം.പവിത്രന്‍ന്റെ 24-ാം ചരമവാര്‍ഷിക ദിനത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുശോചന യോഗവും നടത്തി.
അനുസ്മരണ ചടങ്ങ് ജനതാദള്‍ എസ് ദേശീയ നിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.പി.ദിവാകരന് ഉദ്ഘാടനം ചെയ്തു.
ജനതാദള്‍(എസ് ) ജില്ലാ പ്രസിഡന്റ് കെ. മനോജ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ബാബുരാജ് ഉളിക്കല്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ഭാസ്ക്കരന്‍ , സുഭാഷ് അയ്യോത്ത്, ജില്ലാ സെക്രട്ടറി സി.ധീരജ്,
യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് പി.പി.രാജേഷ്, കിസാന്‍ ജനത ജില്ലാ പ്രസിഡണ്ട് മുസ്തഫ ഹാജി, കെ.ടി രാഗേഷ്, എന്നിവര്‍ സംബന്ധിച്ചു.
