മഴക്കെടുതി പ്രകൃതി ദുരന്തമായിക്കണ്ട് കേന്ദ്രം സഹായിക്കണമെന്ന് ജോസ് ചെമ്പേരി.
lചെമ്പേരി: മഴക്കെടുതി-പ്രകൃതി ദുരന്തമായിക്കണ്ട് കേന്ദ്രം സഹായിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥ്‌ന ജന.സെക്രട്ടെറി ജോസ് ചെമ്പേരി ആവശ്യപ്പെട്ടു.
നാലു ദിവസം കൊണ്ട് ഒരുമാസത്തെ മഴയാണ് കേരളത്തില്‍ പെയ്തിറങ്ങിയത്. വെള്ളപ്പൊക്കവും, മലയോര മേഖലയില്‍ വ്യാപകമായി ഉരുള്‍ പൊട്ടലും ഉണ്ടായി.
വലിയ തോതില്‍ കൃഷിനാശവും, ആള്‍നാശവും ഉണ്ടായി. നിരവധി ആളുകള്‍ ഭവനരഹിതരായി, മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് താങ്ങാവുന്നതിലധിധികം നാശനഷ്ടങ്ങള്‍ ഉണ്ടായി.
അതിതീവ്രമഴയെ പ്രകൃതി ദുരന്തമായിക്കണ്ട് കേന്ദ്രം സഹായിക്കണമെന്ന് കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു.
മഴക്കെടുതി വിലയിരുത്താന്‍ ചെമ്പേരി മണിമല ബില്‍ഡിംഗ്‌സില്‍ ചേര്‍ന്ന ഇരിക്കൂര്‍ നിയോജകമണ്ഡലം കമ്മറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം.
നിയോജക മണ്ഡലം പ്രസിഡണ്ട് ജോയിച്ചന്‍ മണിമല അധ്യക്ഷത വഹിച്ചു.
ജോസ് കരിക്കാട്ടുകണ്ണിയേല്‍, ജോസഫ് പൂതക്കാട്ടില്‍, ജോര്‍ജ് പഴയതോട്ടം, ആന്റണി തയ്യില്‍, തോമസ് മുതുകാട്ടില്‍, ജിയോ കിഴക്കേ ആനന്ദശേരി, ബിനു ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.