സേവനപ്രവര്‍ത്തനങ്ങളില്‍ ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ സ്‌നേഹത്തിന്റെ കട തുറന്ന സംഘടനയായി മാറിയെന്ന് :സുരേഷ് ബാബു എളയാവൂര്‍

പരിയാരം:സേവന പ്രവര്‍ത്തനങ്ങളില്‍ സ്‌നേഹത്തിന്റെ കട തുറന്ന് തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച സംഘടനയായിമാറിയെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍.

ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പരിയാരം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിയാരം യൂണിറ്റ് പ്രസിഡന്റ് പി.വി.സജീവന്‍ അധ്യക്ഷത വഹിച്ചു.

ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ ചെയര്‍മാന്‍ കെ.വി.ടി.മുഹമ്മദ്കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി.

കോ-ഓഡിനേറ്റര്‍ കെ.വി.മഹേഷ്, പഞ്ചായത്തംഗം ദൃശ്യാ ദിനേശന്‍, ഇ.വിജയന്‍, ഐ.വി.കുഞ്ഞിരാമന്‍, പി.വി.ഗോപാലന്‍, വി.ബി.കുബേരന്‍ നമ്പൂതിരി, ഇ.വി. സുരേശന്‍, പ്രസന്നന്‍ കാവിന്‍ചാല്‍, കെ.തമ്പാന്‍ നമ്പ്യാര്‍, വി.വി.സി.ബാലന്‍, പി.വി.രാമചന്ദ്രന്‍, എം.വി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.