ധീം തരികിട തോം-37 വര്‍ഷത്തിനിപ്പുറവും നോണ്‍ സ്‌റ്റോപ്പ് ചിരി.
പ്രിയദര്‍ശന്റെ ആദ്യകാല സിനിമകളെല്ലാം ചിരിയരങ്ങുകളായിരുന്നു.
എന്നാല്‍ അദ്ദേഹം കഥയും സംവിധാനവും നിര്‍വ്വഹിച്ച സിനിമകളില്‍ ഇന്നും എത്രതവണകണ്ടാലും ആദ്യം കാണുന്ന അതേ രീതിയില്‍ ചിരിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് 1986 ജൂലായ് 18 ന് റിലാസായ ധീം തരികിട തോം.
ആനന്ദ്മൂവീ മേക്കേഴ്‌സിന് വേണ്ടി ആനന്ദ് നിര്‍മ്മിച്ച സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതി.ത് വി.ആര്‍.ഗോപാലകൃഷ്ണനാണ്.
ക്യാമറ എസ്.കുമാറും ചിത്രസംയോജനം എന്‍.ഗോപാലകൃഷ്ണനും നിര്‍വ്വഹിച്ചു.
രാധാകൃഷ്ണനാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.
കലാസംവിധാനം കൃഷ്ണന്‍കുട്ടി.
ഗാന്ധിമതി ഫിലാംസായിരുന്നു വിതരണക്കാര്‍.
ഒരു ബാലൈ ട്രൂപ്പിനെ ചുറ്റിപ്പറ്റി പുരോഗമിക്കുന്ന സിനിമയില്‍ നെടുമുടി വേണു, ശ്രീനീവാസന്‍, ശങ്കര്‍, മണിയന്‍പിള്ള രാജു, കുതിരവട്ടം പപ്പു, മണവാളന്‍ ജോസഫ്, ലിസി, സൂര്യ, ബോബി കൊട്ടാരക്കര, കമലാ കാമേഷ്, കൊതുക് നാണപ്പന്‍, രാഗിണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
എസ്.രമേശന്‍ നായര്‍, നെടുമുടി വേണു എന്നിവര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.ജി.രാധാകൃഷ്ണനും നെടുമുടി വേണുവുമാണ്. പാശ്ചാത്തല സംഗീതം ജോണ്‍സണ്‍.
ഗാനങ്ങള്‍(രചന-രമേശന്‍ നായര്‍, നെടുമുടി വേണു-സംഗീതം: എം.ജി.രാധാകൃഷ്ണന്‍, നെടുമുടി വേണു).
1-മാന്യശ്രീ വിശ്വാമിത്ര മിത്രമേ മാന്യശ്രീ വിശ്വാമിത്ര-നെടുമുടി വേണു).
2-കിളിയെ കിളിയെ കിളിമകളേ-എം.ജി.ശ്രീകുമാര്‍, ബി.അരുദ്ധതി.
3-മന്ദാരങ്ങളെല്ലാം വാനില്‍-യേശുദാസ്, ബി.അരുദ്ധതി.
4-പണ്ടമാണു നീ പണയ പണ്ടമാണു നീ-നെടുമുടി വേണു.
5-ആരിവനാരിവന്‍ രാക്ഷസവീരരെ ആരീ കൃമികീടം-നെടുമുടി വേണു.