കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ റേഡിയേഷൻ  ചികിത്സ പുനസ്ഥാപിക്കണം.

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിൽ റേഡിയേഷൻ ചികിത്സ സംവിധാനം പുനരാരംഭിക്കണമെന്ന് സി എം പി പരിയാരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
അശാസ്ത്രീയമായ കെട്ടിട നികുതി പിൻവലിക്കുക,  മെഡിക്കൽ കോളേജ് കാമ്പസിൽ സ്ഥാപകനായ എം വി ആറിൻ്റെ പ്രതിമ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവെച്ചു.
കെ എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
എം വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കെ.വി.മോഹനൻ, കെ.ഗോപാലകൃഷ്ണൻ,  സി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ബ്രാഞ്ച് സെക്രട്ടറിയായി കെ. വി. മോഹനനെ തിരഞ്ഞെടുത്തു.