റോട്ടറി ക്ലബ്ബിന് ഈ ട്രാഫിക് സര്‍ക്കിള്‍ അപമാനസ്തംഭമല്ലേ-?
തളിപ്പറമ്പ്: റോട്ടറി ക്ലബ്ബിന് അപമാനമായി തളിപ്പറമ്പില്‍ ഒരു ട്രാഫിക് സര്‍ക്കിള്‍.
മൂത്തേടത്ത് എച്ച്.എസ്.എസിന് സമീപം മെയിന്‍ റോഡിനും ദേശീയപാതക്കും മധ്യത്തിലായി വര്‍ഷങ്ങല്‍ക്ക് മുമ്പ് സ്ഥാപിച്ച ട്രാഫിക് ഐലന്റ് കാടും പുല്ലും വളര്‍ന്ന് അലങ്കോലമായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അത് ശുചീകരിക്കാന്‍ തളിപ്പറമ്പ് റോട്ടറി ക്ലബ്ബിന് സാധിക്കുന്നില്ല.
റോട്ടറിയുടെ ചിഹ്നത്തിന് മുകളിലായി ഒരു വിദ്യാര്‍ത്ഥി സംഘനയുടെ കൊടിയും ഈ ഐലന്റില്‍ പാറിക്കളിക്കുന്നുണ്ട്.
പ്രഗല്‍ഭരായ നിരവധി വ്യക്തിത്വങ്ങള്‍ ഭാരവാഹിത്വം വഹിക്കുന്ന തളിപ്പറമ്പ് റോട്ടറി ക്ലബ്ബിന്റെ അഭിമാനസ്തംഭമായി മാറേണ്ട നഗരമധ്യത്തിലെ ഈ ട്രാഫിക് ഐലന്റ് ഇങ്ങനെ കിടക്കുന്നതില്‍ ഇവര്‍ക്കൊന്നും ഒട്ടും പ്രശ്‌നമില്ലേ?
എന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്. സ്വാതന്ത്ര്യദിനത്തിലെങ്കിലും ഇതൊന്ന് ശുചീകരിക്കാന്‍ നാട്മുഴുവന്‍ പലവിധ പരിപാടികളുമായി നടക്കുന്ന ഇവര്‍ക്ക് സാധിക്കുമോ ആവോ?
