ലിഫ്റ്റ്, മെഡിക്കല്‍ ഗോഡൗണ്‍, പോലീസ് ഔട്ട്പോസ്റ്റ്, 24 മണിക്കൂര്‍ കണ്‍ട്രോള്‍റൂം-എല്ലാം പുതിയത്-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഇനി വേറെ ലെവല്‍.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതിയ ലിഫ്റ്റ്, മെഡിസിന് ഗോഡൗണ്‍, പോലീസ് ഔട്ട് പോസ്റ്റ്, കണ്ട്രോള് റൂം എന്നിവയുടെ ഉദ്ഘാടനം നാള നടക്കും.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
ആശുപത്രി നാലാം നിലയിലെ ലക്ച്ചറര്‍ തീയ്യേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ എം.വിജിന് എം.എല്‍.എ അധ്യക്ഷത വഹിക്കും.
കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
സൂപ്രണ്ട് ഡോ.കെ.സുദീപ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രഫ.എം.കെ.പ്രീത, ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.സജി എന്നിവര്‍ പ്രസംഗിക്കും.
പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത സ്വാഗതവും ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഡി.കെ..മനോജ് നന്ദിയും പറയും.
ഗവ. മെഡിക്കല്‍ കോളേജ് നവീകരണ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മറ്റൊരു ഘട്ടം കൂടി പിന്നിടുകയാണ്.
സര്‍ക്കാര്‍ സ്ഥാപനമായതോടെ ദിനം പ്രതിയെന്നോണം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പുതുതായി നിര്‍മ്മിച്ച ലിഫ്റ്റുകളുടേയും,
സര്‍ക്കാര്‍ ലഭ്യമാക്കുന്ന മരുന്നുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള മെഡിസിന് ഗോഡൗണിന്റേയും, സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി പണികഴിപ്പിച്ച ലോക്കപ്പ് സഹിതമുള്ള പോലീസ് ഔട്ട്പോസ്റ്റിന്റേയും,
ഒപ്പം, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചേരുന്ന രോഗികളെ സഹായിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമിന്റേയും ഉദ്ഘാടനമാണ്
തിങ്കളാഴ്ച്ച നടക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് എന്നിവര്‍ അറിയിച്ചു.
