Skip to content
കെ.ബി.ഗണേഷ്കുമാര് നായകനായി അരങ്ങേറ്റം കുറിച്ച ആദ്യത്തെ മലയാളസിനിമയാണ് ഇരകള്‍.
എം.എസ്.ഫിലിംസിന്റെ ബാനറില്‍ നടന് സുകുമാരന്‍ നിര്‍മ്മിച്ച സിനിമക്ക് കഥയും രിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്തത് കെ.ജി.ജോര്‍ജ്.
1985 സപ്തംബര്‍ 7 നാണ് 38 വര്‍ഷം മുമ്പ് ഗാന്ധിമതി ഫിലിംസ് സിനിമ റിലീസ് ചെയ്തത്.
ഭരത്ഗോപി, തിലകന്, നെടുമുടിവേണു, സുകുമാരന്‍, വേണു നാഗവള്ളി, മോഹന്‍ജോസ്, ഇന്നസന്റ്, പി.സി.ജോര്‍ജ്, ചന്ദ്രന് നായര്‍, രാധ, ഷമ്മിതിലകന്‍, അശോകന്, ശ്രീവിദ്യ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
ഗാനങ്ങളില്ലാത്ത സിനിമയുടെ പശ്ചാത്തലസംഗീതം എം.ബി.ശ്രീനിവാസന്.
ക്യാമറ വേണു, എഡിറ്റിംഗ് എം.എന്‍.അപ്പു, കലാസംവിധാനം ജി.ഒ.സുന്ദരം, ഡിസൈന്‍ ആര്.കെ.
ലക്ഷണമൊത്ത ഹൊറര്‍ സിനിമ എന്ന ലേബലിലാണ് ഇരകള്‍ പുറത്തിറങ്ങിയത്.
മധ്യതിരുവിതാംകൂറിലെ ഒരു സമ്പന്ന കൃസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഹൊറര്‍ എന്നാല്‍ യക്ഷിയും പ്രേതവും അല്ലെന്ന് മനസിലെ ഉള്‍ക്കിടിലമുണ്ടാക്കുന്നതാണ് ഹൊറര്‍ സിനിമകളെന്നും ഇരകള്‍ ആ ദൗത്യം പൂര്‍ണ അര്‍ത്ഥത്തില്‍ നിര്‍വ്വഹിച്ചിട്ടുണ്ടെന്നും കെ.ജി.ജോര്‍ജ് പറയുന്നു.
കെ.ജി.ജോര്‍ജിന്റെ കയ്യൊപ്പു പതിപ്പിച്ച ഇ ചിത്രം പ്രണയവും, കാമവും തമ്മിലുള്ള വൈരുധ്യവും, അവ തമ്മിലുള്ള ഇണചേരലും നിറഞ്ഞു നില്‍ക്കുന്നതാണ്,
അധികാരവും അടിച്ചമര്‍ത്തലും, അവയ്ക്കു മുമ്പിലുണ്ടാകുന്ന നിസ്സഹായതയും, പറയാന്‍ വാക്കുകള്‍ ഇല്ലാതെ പോകുന്ന ഒരു ക്ലാസിക് ചിത്രം,
അധാര്‍മ്മികതയുടെയും അമിതമായ സമ്പത്തിന്റെ കുത്തൊഴുക്കും മനുഷ്യനെ എവിടെ കൊണ്ടുപോയി എത്തിക്കുന്നുവെന്ന് ഇതില്‍ കാണാം.
സിനിമ കാണാത്തവരുണ്ടെങ്കില്‍ യു ട്യൂബില്‍ നിന്ന് കണ്ട് തന്നെ അനുഭവിക്കേണ്ട അസാധാരണ അനുഭവമാണ് ഇരകള്‍.