Skip to content
പരിയാരം: മാതമംഗലം കൂട്ടായ്മ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു.
പച്ചക്കറി കൃഷിയില്‍ നിന്ന് കിട്ടുന്ന തുക പൂര്‍ണമായും കാരുണ്യ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്.
വെള്ളരി, വെണ്ട, കക്കിരി, വഴുതന തുടങ്ങിയവയാണ് കൃഷി ചെയ്തത്.
നേരത്തെ നടത്തിയ ചെണ്ടുമല്ലി കൃഷിയില്‍ നിന്ന് കിട്ടിയ തുകയും കാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കിയിരുന്നു.
പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ജീവകാരുണ്യ പ്രവര്ത്തകന് രമേശന് ഹരിത നിര്‍വഹിച്ചു.
പെരിങ്ങോം ഹാരിസ് അധ്യക്ഷത വഹിച്ചു.
കെ.വി.മനീഷ്, ടി.വി.സരിന്, ടി.വി.അഭിലാഷ്, പി.സുനോജ്, കെ.ചന്ദ്രന്, ജിബിന്‍ ജോസഫ് എന്നിവര്‍ സംബന്ധിച്ചു.