വിജിലന്‍സ് ബോധവല്‍ക്കര ക്ലാസ് സംഘടിപ്പിച്ചു.
കണ്ണൂര്‍: കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിജിലന്‍സ് ബോധവല്‍ക്കരണ ക്ളാസ് സംഘടിപ്പിച്ചു.
ജില്ലയിലെ 5 താലൂക്കുകളില്‍ നിന്നുള്ള 500 ലേ്റെ റവന്യൂ ഉദ്യോഗസ്ഥര്‍ ക്ളാസില്‍ പങ്കെടുത്തു.
കണ്ണൂര്‍ ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഐ.എ.എസ് ബോധവല്‍ക്കരണ ക്ളാസ് ഉദ്ഘാടനം ചെയ്തു.
വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍ പി.ആര്.മനോജ് ക്ലാസെടുത്തു.
ചടങ്ങില്‍ എ.ഡി.എം. കെ.കെ.ദിവാകരന് അദ്ധ്യക്ഷത വഹിച്ചു.
വിജിലന്‍സ് കോഴിക്കോട് ഉത്തരമേഖല പോലീസ് സുപ്രണ്ട് പ്രജീഷ് തോട്ടത്തില്‍ മുഖ്യാതിഥിയായിരുന്നു.
അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് ഐ.എ.എസ്. വിജിലന്‍സ് ഇന്‍സ്പെക്ടര്‍ വിനോദ്, ഹുജൂര്‍ ശിരസ്താദാര്‍ പ്രേമരാജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
റസിഡന്‍സ് അസോസിയേഷനുകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍ എന്നിവര്‍ക്ക് വിജിലന്‍സ് ബോധവല്‍ക്കരണ ക്ളാസ്സുകള്‍ സംഘടിപ്പിക്കുന്നതിനു വേണ്ടി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുമായി ബന്ധപ്പെടാവുന്നതാണ്.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ 1064 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗപ്പെടുത്തണമെന്ന് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് അറിയിച്ചു.