തളിപ്പറമ്പ് നഗരസഭ കേരളോത്സവം 2023- തൃചംബരം വിവേകാനന്ദ റസിഡന്‍സ് ഓവറോള്‍ ചാമ്പ്യന്മാരായി.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ തല കേരളോത്സവം കലാമത്സരങ്ങളോടെ മൂത്തേടത്ത് ഹൈസ്‌കൂളില്‍ സമാപിച്ചു.
തൃച്ചംബരം വിവേകാനന്ദ റസിഡന്‍സ് അസോസിയേഷന്‍ ഒന്നാംസ്ഥാനവും ലേബര്‍ എഫ്.സി.കൂവോട് രണ്ടാം സ്ഥാനവും പബ്ലിക്ക് ലൈബ്രറി കൂവോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വൈകുന്നേരം നടന്ന സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.പി.മുഹമ്മദ് നിസാര്‍, കെ.പി.കദീജ, കൗണ്‍സിലര്‍മാരായ സി.വി.ഗിരീശന്‍, കെ.വത്സരാജന്‍, പി.ഗോപിനാഥന്‍, പി.കെ.റസിയ, എം.പി.സജീറ, സി.പി.മനോജ്, സി.സുരേഷ്‌കുമാര്‍, പി.വി.സുരേഷ്, കെ.രമേശന്‍, കെ.എം.ലത്തീഫ്, ഒ.സുജാത, പി.വി.വാസന്തി, പി.വത്സല, ഡി.വനജ എന്നിവര്‍ സംസാരിച്ചു.
മുന്‍സിപ്പല്‍ സൂപ്രണ്ട് സുരേഷ് കസ്തൂരി സ്വാഗതവും ആര്‍.രമേശ്ചന്ദ്ര നന്ദിയും പറഞ്ഞു.
നഗരസഭാ പരിധിയിലെ എട്ടോളം ക്ലബ്ബുകളോട് മല്‍സരിച്ചാണ് ഒരു റസിഡന്‍സ് അസോസിയേഷന്‍ ആദ്യമായി കേരളോല്‍സവത്തില്‍ വിജയം നേടിയത്.
എ.പി.ഗംഗാധരന്‍ പ്രസിഡന്റും രജിതകുമാരി സെക്രട്ടെറിയുമായകമ്മറ്റിയാണ് വിവേകാനന്ദ റസിഡന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.