തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ തീരദേശ റോഡുകള്‍ക്ക് ഒരുകോടി എണ്‍പത്തിയൊന്ന് ലക്ഷം രൂപയുടെ ഭരണാനുമതിയായി-
തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മൂന്ന് സുപ്രധാന തീരദേശ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി ഒരുകോടി എണ്‍പത്തിയൊന്ന് ലക്ഷം രൂപയുടെ ഭരണാനുമതിയായി.
കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പാവന്നൂര്‍കടവ്-കൂളിക്കുന്ന-പുഞ്ചാക്കല്‍ വയല്‍ 700 മീറ്റര്‍ റോഡിന് നാല്‍പ്പത്തിഏഴ് ലക്ഷം രൂപയും,
തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലെ കുപ്പം വൈര്യാംകോട്ടം 1440 മീറ്റര്‍ റോഡിന് 39.10 ലക്ഷം രൂപയും,
ആന്തൂര്‍ മുന്‍സിപ്പാലിറ്റിയിലെ ചേര-വള്ളുവന്‍കടവ് 770 മീറ്റര്‍ റോഡിന് 95 ലക്ഷം രൂപയും ആണ് അനുവദിച്ചത്.