സ്നേഹം കുടുംബത്തില്‍ ജന്മമെടുക്കണം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍-കൃപാഗ്നി ബൈബിള്‍ കണ്വെന്ഷന് നാളെ സമാപിക്കും.
പിലാത്തറ: സ്നേഹം കുടുംബത്തില്‍ നിന്ന് ജന്മമെടുക്കണമെന്ന് കോട്ടയം രൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു.
പിലാത്തറ മേരി മാതാ ഹയര്‍ സെക്കണ്ടറി സ്ക്കൂള് മൈതാനിയില്‍ കണ്ണൂര്‍ രൂപത ബൈബിള്‍ കണ്‍വെന്‍ഷനില്‍
ദിവ്യബലിക്ക് കാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗം മൂലവും പ്രായാധിക്യം മൂലവും മാനസികമായും ശാരീരികമായും സമൂഹത്തില്‍നിന്നും കുടുംബങ്ങളില്‍നിന്നും ആരും ഒറ്റപ്പെടാതിരിക്കാന്‍ സ്നേഹവും കാരുണ്യവും കുടുംബങ്ങളില്‍ ജന്മമെടുക്കണം.
കൊറോണക്കാലത്ത് രോഗം വന്ന് മരിക്കുന്നവരെ ബന്ധുക്കള്ക്ക്പോലും കാണുന്നതിന് വിലക്കുണ്ടായിരുന്നതായി നമുക്കറിയാം.
ഇതിനേക്കാള്‍ വലിയ ഒറ്റപ്പെടലായിരുന്നു പഴയകാലത്ത് കുഷ്ടരോഗികള്ക്കുണ്ടായിരുന്നത്.
അശുദ്ധരായി കണക്കാക്കിയിരുന്നവന് വിശുദ്ധിയുള്ളവന്റെ അടുത്തെത്തിയപ്പോള്‍ സൗഖ്യം നല്കിയ കാഴ്ചയാണ് വചനങ്ങളില്‍ കാണുന്നത്.
വചനം അധരംകൊണ്ട് ഏറ്റുപറയുക മാത്രമല്ല അതനുസരിച്ച് ജീവിക്കാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്.
ഒറ്റപ്പെടുന്നവരെ ചേര്‍ത്ത് പിടിച്ച് അവര്‍ക്കായി നന്മകള് ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചേക്കാമെന്നും ബിഷപ് പറഞ്ഞു.
കണ്ണൂര്‍ രൂപത മെത്രാന് ഡോ.അലക്സ് വടക്കുംതലയും വൈദികരും സഹകാര്‍മ്മികരായി.
വചന പ്രഘോഷകന് കിംഗ് ജീസസ് മിനിസട്രിയിലെ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ പ്രഭാഷണം നടത്തി.
നാളെ ഞായറാഴ്ച്ച നടക്കുന്ന ദിവ്യബലിക്ക് കണ്ണൂര്‍ രൂപത മെത്രാന് ഡോ.അലക്സ് വടക്കുംതല മുഖ്യ കാര്‍മ്മികത്വം വഹിക്കും. കണ്‍വെന്‍ഷന്റെ സമാപനത്തോടനുബന്ധിച്ച് കണ്ണൂര്‍ രൂപത യുവജന വര്‍ഷം ഉദ്ഘാടനം ചെയ്യും.
വിവിധ ഫൊറോനകളിലെ പ്രതിനിധികള്‍ക്ക് ദീപം കൈമാറിയാണ് യുവജന വര്‍ഷത്തിനാരംഭം കുറിക്കുന്നത്.
കെ.വിജയകുമാര്‍ ഹിന്ദിയില്‍ എഴുതിയ ബൈബിള്‍ കയ്യെഴുത്ത് പ്രതിയുടെ പ്രകാശനവും നടക്കും. കണ്വെന്ഷന് വൈകുന്നേരം നാലിന് സമാപിക്കും