വിവാഹ ഏജന്റുമാര്‍ക്കും ബ്യൂറോകള്‍ക്കും പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണം-കെ.എസ്.എം.ബി.എ.എ.
തളിപ്പറമ്പ്: വിവാഹ ഏജന്റുമാര്‍ക്കും വിവാഹ ബ്യൂറോകള്‍ക്കും പ്രത്യേകമായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആന്റ് ഏജന്‍സ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുക, ഭക്ഷ്യ പൊതു വിതരണ രംഗത്തെ ആവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
വാര്‍ഷിക ജനറല്‍ ബോഡിയോഗവും സംഘടന്ക്ക് കീഴിലെ നന്മ പരസ്പര സഹായസ്വാശ്രയ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റുമായ എം.കെ.മനോഹരന്‍ ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാര്‍ക്കുള്ള സൗജന്യ കിറ്റുകളും അദ്ദേഹം വിതരണം ചെയ്തു.
മേഖലാ പ്രസിഡന്റ് എ.പി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.സി.ദിലീപ്കുമാര്‍ റിപ്പോര്‍ട്ടും, മേഖലാ ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സി വേണുഗോപാലന്‍ നേതൃത്വം നല്‍കി.
സംസ്ഥാന രക്ഷാധികാരി പി.വി. ഗോപാലന്‍, ഇരിട്ടി മേഖലാ ട്രഷറര്‍ ഭാര്‍ഗവി എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി (പ്രസിഡന്റ്)-പി.വി.കൃഷ്ണന്‍, (സെക്രട്ടറി)-എ.പി. കെ.രാജന്‍, (ട്രഷറര്‍) യു.ഉണ്ണികൃഷ്ണന്‍, (രക്ഷാധികാരി)-കെ നാരായണി എന്നിവരെ തിരഞ്ഞെടുത്തു.
എം.സി.ചന്ദ്രബാബു സ്വാഗതവും കെ. രാജന്‍ നന്ദിയും പറഞ്ഞു.