പഴയങ്ങാടിയില്‍ ടാങ്കര്‍ലോറി മറിഞ്ഞു- കണ്ണൂര്‍ ഭാഗത്തേക്ക് ഗതാഗതം നിരോധിച്ചു ചോര്‍ച്ചയില്ലെന്ന് ഫയര്‍ഫോഴ്സ്.
കണ്ണൂര്‍ ഭാഗത്തേക്ക് ഗതാഗതം നിരോധിച്ചു.
പഴയങ്ങാടി: പഴയങ്ങാടിപ്പാലത്തില് പാചകവാതക ബുള്ളറ്റ് ടാങ്കര്കാറുകളില് ഇടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു, ഡ്രൈവര്‍ക്ക് പരിക്ക്.
ഗ്യാസ് ചോര്‍ച്ചയില്ല. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു.
ഇന്ന് പുലര്‍ച്ചെ 1.30 ടെയാണ് സംഭവം.
മംഗളൂരുവില്‍ നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് നിയന്ത്രണം വിട്ട് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാറുകളില്‍ ഇടിച്ചത്.
ലോറിയുടെ കാബിന് വേര്‍പെട്ട ടാങ്കര്‍ റോഡിലേക്ക് മറിയുകയായിരുന്നു.
വിവരമറിഞ്ഞ് പയ്യന്നൂരില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ കെ.വി.പ്രഭാകരന്, അസി.സ്റ്റേഷന് ഓഫീസര്‍ ഒ.സി.കേശവന് നമ്പൂതിരി, ഫയര്‍ & റസ്ക്യൂ ഓഫീസര്‍മാരായ കെ.ഉന്മേഷ്, യു.കെ.രാജീവ്(ഡ്രൈവര്‍മാര്‍ )
ഫയര്‍ & റസ്ക്യൂ ഓഫീസര്‍മാരായ ടി.പി.ധനേഷ്, യു.വിനീഷ്, ജിജേഷ് രാജഗോപാല്‍, ഹോം ഗാര്‍ഡ് എം.രാജീവന്, വി.വി.പത്മനാഭന് കെ.തമ്പാന് എന്നിവരടങ്ങുന്ന രണ്ട് യൂണിറ്റ് രാത്രി തന്നെ സംഭവ സ്ഥലത്തെത്തി ടാങ്കറിന്റെ ഓയില്‍ ടാങ്ക് ലീക്കായത് വെള്ളമടിച്ച് റോഡില്‍ നിന്ന് തത്സമയം നീക്കം ചെയ്ത് അപകട സാദ്ധ്യത ഒഴിവാക്കി.
ടാങ്കറിലെ ഡ്രൈവറെ നിസാര പരിക്കുകളോടെ പോലീസ് ജീപ്പിലേക്ക് സുരക്ഷിതമായി ആശുപത്രിയിലേക്കയച്ചു. കാര്‍ അപകടത്തില്‍പ്പെട്ടവരെ ഓടികൂടിയ നാട്ടുകാരും പോലീസുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ടാങ്കര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയെന്ന് പോലീസ് പറഞ്ഞു.