വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എക്ക് നിസ്സീമമായ നന്ദി, കടപ്പാട്. വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന് കല്ലിങ്കീല്‍.

തളിപ്പറമ്പ്: നാലാമത്തെ ബജറ്റില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എക്ക് നന്ദിയറിയിച്ച് തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍.

ഇന്ന് അവതരിപ്പിച്ച തളിപ്പറമ്പ് നഗരസഭയുടെ 2024-25 വര്‍ഷത്ത ബജറ്റില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതോടൊപ്പം
ദീര്‍ഘകാലാടിസ്ഥാനത്തില്‍ നഗരത്തിന്റെ വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതികളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

നഗരസഭാ ഓഡിറ്റോറിയത്തിന് 5 കോടി, കാക്കാത്തോട് മലയോര ബസ്റ്റാന്റിന് 3 കോടി, ബസ്റ്റാന്റ് കോംപ്ലക്‌സില്‍ ലിഫ്റ്റിന് 22 ലക്ഷം, ഐ.എസ്.ഒ സര്‍ട്ടിക്കറ്റിന് 6 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിനായി റോഡ് നിര്‍മ്മാണത്തിന് 3.5 കോടിയും തോടുകളുടെ നവീകരണത്തിന് 1 കോടിയും അംഗന്‍വാടികള്‍ക്ക് പൂരകപോഷകാഹാരത്തിന് 50 ലക്ഷം, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കൂട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് 24 ലക്ഷം, ഗ്യാസ് ക്രിമിറ്റോറിയത്തിന് 60 ലക്ഷം, ആനിമല്‍ ക്രിമിറ്റോറിയത്തിന് 20 ലക്ഷം, പാളയാട് ട്രീറ്റ്‌മെന്റ് പ്ലാന്റ് അറ്റകുറ്റപ്പണികള്‍ക്ക് 45 ലക്ഷം എന്നിങ്ങനെയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

ഉല്‍പ്പാദനമേഖല, വനിതാവികസനം, ദാരിദ്ര ലഘൂകരണം, വയോജനക്ഷേമം, മാലിന്യ സംസ്‌ക്കരണം, പട്ടികജാതി വികസനം, വിദ്യാഭ്യാസ-കലാ സാംസ്‌ക്കാരികം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വിവിധ പദ്ധതികള്‍ ബദറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.കെ.ഷബിത, പി.പി.മുഹമ്മദ്‌നിസാര്‍, പി.രജില, കെ.നബീസബീവി, കെ.പി.ഖദീജ, കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, ഇ.കുഞ്ഞിരാമന്‍, പി.വല്‍സല, കെ.എം.ലത്തീഫ്, കെ.വല്‍സരാജന്‍, സി.നുബ്ല, പി.സി.നസീര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

അകെ 858291932 കോടി വരവും 688830 183 കോടി ചെലവും 169461749 കോടി നീക്കിയിരിപ്പുള്ള ബജറ്റാണ് അവതരിപ്പിച്ചത്.