പരിശോധനക്കെത്തിയ മോട്ടോര്‍ വാഹനവകുപ്പ് വണ്ടിക്ക് ഇന്‍ഷൂറന്‍സും പുക സര്‍ട്ടിഫിക്കറ്റുമില്ല.
തളിപ്പറമ്പ്: പരിശോധനക്കെത്തിയ മോട്ടോര്‍വാഹന വകുപ്പ് പുലിവാവ് പിടിച്ചു, ഒടുവില്‍ രക്ഷപ്പെടാന്‍ പോലീസ് സഹായം തേടി.
തളിപ്പറമ്പ് ദേശീയപാതയില്‍ ഇന്ന്
രാത്രി 9.15 നാണ് സംഭവം നടന്നത്.
ഇന്‍ഷൂറന്‍സ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പരിശോധനക്കെത്തിയ തളിപ്പറമ്പിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിരവധി ഇരുചക്രവാഹനങ്ങള്‍
പിടികൂടി പിഴ ഈടാക്കിക്കൊണ്ടിരിക്കെയാണ് ഒരു വിരുതന്‍ എം.വി.ഡിയുടെ ഇന്റര്‍സെപ്റ്റര്‍
വാഹനത്തിന്റെ നമ്പര്‍ മൊബൈല്‍ ആപ്പ് വഴി പരിശോധിച്ചത്.
6 മാസം മുമ്പ് ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞ വാഹനത്തിന് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റും കാലാവധി കഴിഞ്ഞതായിരുന്നു.
ഇതോടെ പിഴ ലഭിച്ചവര്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതരെ തടഞ്ഞുവെച്ചു.
ജനരോഷം ഉയര്‍ന്നതോടെ മോട്ടോര്‍ വാഹനവകുപ്പ് പോലീസ് സഹായം തേടി.
പോലീസ് എത്തി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും നാട്ടുകാര്‍ തയ്യാറാവാതെ വന്നതോടെ കൂടുതല്‍ പോലീസെത്തി വാഹനം തടഞ്ഞവരെ ലാത്തിവിശി വിരട്ടിയോടിക്കുകയായിരുന്നു.
എം.വി.ഡിയുടെ വാഹനം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതായാണ് വിവരം.
എന്നാല്‍ പോലീസ് ഉള്‍പ്പെടെ എല്ലാ വകുപ്പുകളിലും ഇന്‍ഷൂറന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ എല്ലാ കാര്യങ്ങളും കൃത്യമായി പുതുക്കാറുണ്ടെന്നും, ഇത് മൊബൈല്‍ ആപ്പുകളില്‍ അപ്‌ഡേറ്റാവാത്തതാണ് പ്രശ്‌നമെന്നാണ് പറയപ്പെടുന്നത്.