മാരക മയക്കുമരുന്നായ മെത്താഫിറ്റമിന്‍ സഹിതം രണ്ടുപേര്‍ അറസ്റ്റില്‍
പാപ്പിനിശ്ശേരി: മാരക മയക്കുമരുന്നായ മെത്താഫിറ്റമിന്‍ സഹിതം രണ്ടുപേര്‍ അറസ്റ്റില്‍.
മാടായിയിലെ മെന വളപ്പില്‍ എം.വി.നജീബ്, പാളയം നഗറിലെ പുതിയ വീട്ടില്‍ പി.വി.സിനാസ് എന്നിവരെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.വി.പ്രസന്നകുമാറും സംഘവും മാടായിപ്പാറയില്‍ വെച്ച് പിടികൂടിയത്.
നജീബില്‍ നിന്ന് 317 മില്ലി ഗ്രാമും സിനാസില്‍ നിന്ന് 400 മില്ലി
ഗ്രാമും മെത്തഫിറ്റമിന്‍ പിടിച്ചെടുത്തു.
നിരവധി കേസുകളായ ഇരുവരും സ്‌ക്കൂള്‍ കോളേജ് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി കരുതി വെച്ചതാണ് ഇതെന്ന് എക്‌സൈസ് പറഞ്ഞു.
പുതിയങ്ങാടി, കുഞ്ഞി മംഗലം, പിലാത്തറ, പഴയങ്ങാടി, മാടായിപാറ ഭാഗങ്ങളില്‍ മെത്ത ഫിറ്റമിന്‍ വില്‍പ്പന നടത്തുന്ന പ്രധാന കണ്ണികളാണിവര്‍.
നിരവധി യുവക്കള്‍ക്ക് മയക്കുമരുന്നിന് എത്തിച്ച് വില്‍പ്പന നടന്നുന്ന ഇവര്‍ മാടായിപാറയുടെ വിവിധ ഒഴിഞ്ഞ കെട്ടിടങ്ങള്‍ കേന്ദ്രികരിച്ച് യുവാക്കളെ എത്തിച്ച് മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍ സൗകര്യം ഉണ്ടാക്കി നല്‍കുന്നതായും വ്യക്തമായതായി എക്‌സൈസ് പറഞ്ഞു.
അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് തുണോളി, സജിത്ത് കുമാര്‍, ജോര്‍ജ് ഫെര്‍ണാണ്ടസ്, ഗ്രേഡ പ്രിവെന്റീവ് ഓഫീസര്‍മാരായ എം.കെ.ജനാര്‍ദ്ദനന്‍, പി.യേശുദാസന്‍, പി.പി.രജിരാഗ്, വി.പി.ശ്രീകുമാ, ഡ്രൈവര്‍ ഇസ്മയില്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
