വിക്ടര്‍ഹ്യൂഗോയുടെ പാവങ്ങള്‍ നീതിപീഠമായിട്ട് ഇന്നേക്ക് 47 വര്‍ഷം.
വിക്ടര്‍ ഹ്യൂഗോയുടെ വിശ്വപ്രശസ്ത നോവലായ പാവങ്ങള്‍(ലെസ് മിസറബിള്‍സ്)എന്ന നോവലിനെ അധികരിച്ച് മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട സിനിമയാണ് നീതിപീഠം.
1977 ജൂണ്‍-3 നാണ് 47 വര്‍ഷം മുമ്പ് ഇതേ ദിവസം നീതിപീഠം റിലീസ് ചെയ്തത്.
മധു, കെ.പി.ഉമ്മര്‍, ഷീല, തിക്കുറിശി, മണിയന്‍പിള്ള രാജു, ആനന്ദവല്ലി, ശങ്കരാടി, ലളിതശ്രീ, രവി മേനോന്, ബാലന്.കെ.നായര്‍, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്ക്കരന്‍, നിലമ്പൂര്‍ ബാലന്, കടുവാക്കുളം ആന്ററണി, കാലടി ജയന്, രാജി, ആറന്മുള പൊന്നമ്മ, പാലാ തങ്കം, സുമതി, ബേബി രാജകുമാരി എന്നിവരാണ് പ്രധാന വേഷത്തില്‍.
തിരുവോണം പിക്ച്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചത് ക്രോസ്ബെല്‍റ്റ് മണി.
തിരക്കഥ നാഗവള്ളി ആര്.എസ്.കുറുപ്പും സംഭാഷണം കാക്കനാടനുമാണ് എഴുതിയത്.
ഇ.എന്‍.ബാലകൃഷ്ണനാണ് ക്യാമറ, എഡിറ്റര്‍ കെ.ശങ്കുണ്ണി. തിരുവോണം പിക്ച്ചേഴ്സ് തന്നെയാണ് വിതരണം നിര്‍വ്വഹിച്ചത്.
പി.ഭാസ്ക്കരന്റെ വരികള്‍ക്ക് ദേവരാജനാണ് സംഗീതം.