സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്റെ ഫര്‍ണിച്ചറുകള്‍ വില്‍ക്കാനുണ്ടെന്ന വ്യാജ മെസഞ്ചര്‍ സന്ദേശത്തെ സൂക്ഷിക്കുക.

കണ്ണൂര്‍: ട്രാന്‍സ്ഫറായി പോകുന്ന സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്റെ ഫര്‍ണിച്ചറുകള്‍ വില്‍ക്കാനുണ്ടെന്ന
വ്യാജ മെസഞ്ചര്‍ സന്ദേശത്തെ സൂക്ഷിക്കുക.

CRPF Officer Sumit Kumar / Santhosh Kumar ട്രാന്‍സ്ഫര്‍ ആണെന്നും അദ്ദേഹത്തിന്റെ വീട്ടുസാധനങ്ങളും ഫര്‍ണിച്ചറുകളും ചെറിയ തുകക്ക് വില്‍ക്കുന്നു എന്നും ഇത് വാങ്ങാന്‍ താല്പര്യം ഉണ്ടെങ്കില്‍ സി.ആര്‍.പി.എഫ് ട്രക്കില്‍ നിങ്ങളുടെ വീട്ടില്‍ എത്തിക്കുമെന്നും അപ്പോള്‍ പണം കൊടുത്താല്‍ മതി എന്നുമായിരിക്കും സന്ദേശം.

ഇപ്പോള്‍ ഇടപാട് ഉറപ്പിക്കുന്നതിന് വേണ്ടി കുറച്ച് തുക അയച്ചാല്‍ മതി എന്നും സന്ദേശത്തിലുണ്ടാവും.

ഇതോടൊപ്പം ഒന്നാം തരം അലമാര ടി.വി., ഫ്രിഡ്ജ് , സൈക്കിള്‍ ബാറ്ററി വാഷിങ്ങ് മെഷീന്‍ തുടങ്ങി ഉദ്ദേശം 4 ലക്ഷം രൂപ വരുന്ന സാധനങ്ങളുടെ ഫോട്ടോയും അയക്കും.

ട്രാന്‍സ്ഫര്‍ ആയിപ്പോകുന്നതിനാല്‍ വിറ്റ് ഒഴിവാക്കുകയാണെന്നും മൊത്തം 80,000 രൂപ മതി എന്നും പറഞ്ഞാല്‍ ചാടി വിണാല്‍ പണം പോയി.

വ്യാജ മെസ്സഞ്ചര്‍ സന്ദേശം വരുന്നത് നിങ്ങള്‍ക്ക് അറിയാവുന്നയാളുടെ ഫോട്ടോയും വെച്ചായിരിക്കും.

ഇതും വ്യാജനാണ്. ഈ തട്ടിപ്പ് ഗ്യാങ്ങ് ഉപയോഗിക്കുന്ന ചില നമ്പറുകള്‍ ഇതാണ്:
9348455263
6378561221
7872802581
8307323313
8529774781
ഇതെല്ലാം വ്യാജ പേരില്‍ സംഘടിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ ആണ്. വ്യാജ സന്ദേശങ്ങള്‍ വരുന്ന സി.ആര്‍.പി.എഫ് ഓഫീസര്‍
Sumit Kumar/Santhosh Kumar (വ്യാജന്‍) എന്നയാളുടെ ഫോട്ടോ ഇതൊന്നിച്ച് ചേര്‍ക്കുന്നു