കുട്ടികളെ അധ്യാപകന് ശിക്ഷിക്കുന്നത് ക്രിമിനല്‍കുറ്റമല്ലെന്ന് ഹൈക്കോടതി.
കൊച്ചി: കുട്ടികളുടെ നന്മയെ കരുതി അദ്ധ്യാപകന് ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി വിധിച്ചു. മാര്‍ക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്റെ ഭാഗമായോ ചുമതലപ്പെട്ട അദ്ധ്യാപകന് ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമല്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യ ക്തമാക്കി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് എറണാകുളം കോടനാട് തോട്ടുവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇംഗ്ലീഷ് അദ്ധ്യാപകന് തല്ലിയെന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി. അദ്ധ്യാപകനെതിരായ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി.
ചില്‍ഡ്രന്‍സ് ഹോം, ഷെല്‍റ്റര്‍, സ്പെഷ്യല്‍ ഹോം തുടങ്ങിയവയുടെ ഗണത്തില്‍പ്പെടുന്നതല്ല സ്കൂളുകള്‍. അദ്ധ്യാപകന് ദുരുദ്ദേശ്യത്തോടെ ചെയ്തതാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ബാലനീതി നിയമത്തിലെ 82-ാം വകുപ്പിന്റെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 324-ാം വകുപ്പിന്റെയും പരിധിയില്‍ ഇതുവരില്ല. കോടനാട് പൊലീസ് ജിസ്റ്റര്‍ ചെയ്ത കേസ്പെരുമ്പാവൂര് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്മജിസ്ട്രേട്ട് കോടതി യുടെ പരിഗണനയിലായിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപകനാണ് ഹൈക്കോടതി യെ സമീപിച്ചത്.
കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കരുത്
കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ വ്യക്തിത്വ വികാസത്തിന്റെറെ ഭാഗമായിശിക്ഷിക്കാനുള്ള അനുമതി രക്ഷിതാവ് പരോക്ഷമായി കൈമാറുകയാ ണെന്ന് കെ.എ.അബ്ദുല്‍ വാഹിദ് കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. . പെട്ടെന്നുണ്ടാകുന്ന കോപത്തെ തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുംവിധം മര്‍ദ്ദിക്കാന്‍ അവകാശമില്ല. ശിക്ഷാനടപടി സ്വീകരിക്കുമ്പോള്‍ അദ്ധ്യാപകര്‍ക്ക് സ്വയം നിയന്ത്രണമുണ്ടാവുകയും വേണം.