കുറുമാത്തൂരില്‍ കോടികളുടെ ഭൂമി മറിച്ചുവില്‍ക്കാന്‍ വ്യാജരേഖ ചമച്ച സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ സബ്ബ് രജിസ്ട്രാർ അറസ്റ്റിൽ

നേരത്തെ കൈക്കൂലിക്കേസില്‍ വിജിലൻസ് അറസ്റ്റ് ചെയ്ത ചിറക്കല്‍ പുഴാതിയിലെ പുത്തന്‍വീട്ടില്‍ വിനോദ്കുമാര്‍(52)
ഇന്ന് ഉച്ചയോടെ തളിപ്പറമ്പ് സി ഐ എ.വി.ദിനേശൻ അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയോടെ തളിപ്പറമ്പ് സി ഐ എ.വി.ദിനേശൻ അറസ്റ്റ് ചെയ്തത്.
ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ കോടാലി സബ് രജിസ്ട്രാറാണ്
വിനോദ്കുമാര്‍.
വിനോദ്കുമാര്‍.
കൈക്കൂലി വാങ്ങിയ കേസിൽ സസ്പെൻഷൻ കാലാ വധികഴിയുംമുമ്പെ ബളാലിലേക്ക് ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു . കുറുമാത്തൂർ തുമ്പശ്ശേരി എസ്റ്റേറ്റ് ഈസംഭവത്തില്‍ സമഗ്രമായ
അന്വേഷണമാവശ്യപ്പെട്ട് സ്ഥലമുടമ ബംഗളൂരുവില്‍ താമസിക്കുന്ന റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഫിലിപ്പോസ് തോമസ് കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന് നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു വരികയാണ്.
1982 ന് ശേഷം ഇതേവരെ കണ്ണൂരില്‍ വരാത്ത ഫിലിപ്പോസിന്റെ ഭാര്യ റോസ്‌മേരിയുടെ പേരിലുള്ള സ്ഥലം പോലും വ്യാജ രേഖകള്‍ നിര്‍മ്മിച്ച് മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിയത് സബ് രജിസ്ട്രാരുടെ ഇടപെടലിലൂടെയാണെന്ന് കണ്ടെത്തി പതായി.
പോലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ വിനോദ്കുമാറിന്റെ പങ്ക് വ്യക്തമായതായാണ് സൂചന. നേരത്തെ ഈ കേസില്‍ പോലീസ് വിനോദ്കുമാറിനെ ചോദ്യം ചെയ്തിരുന്നു.
കുറുമാത്തൂർ പൊക്കുണ്ടിൽ സംസ്ഥാനപാതയോരത്തെ 11.50 ഏക്കര്‍ സ്ഥലമാണ് 15 ആധാരങ്ങളായി വ്യാജരേഖകളുടെ ബലത്തില്‍ മറിച്ചുവില്‍പ്പന നടത്തിയതെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
രജിസ്‌ട്രേഷന് ആവശ്യമായ എല്ലാ രേഖകളും കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും പോലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇപ്പോള്‍ 101 വയസ് പ്രായമുള്ള ഫിലിപ്പോസ് തോമസിന്റെ 70 വയസിലെ തിരിച്ചറിയല്‍ രേഖയാണ് ആധാരം ചെയ്യാനായി ഉപയോഗിച്ചിരിക്കുന്നത്.
ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി പുറത്തുപോകാത്തയാളാണ് ഫിലിപ്പോസെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. വലിയ തോതിലുള്ള കൃത്രിമവും തട്ടിപ്പുമാണ് ഈ ഭൂമിയിടപാടില്‍ നടന്നിരിക്കുന്നത്.
ഇതിനായി സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് അന്‍പത് ലക്ഷത്തിലേറെ രൂപ ലഭിച്ചതായാണ് സൂചനകള്‍.
2016 നവംബര്‍ ഒന്‍പതിനും 11 ന് ആറെണ്ണവും ഒക്ടോബര്‍ നാലിന് ഒരു ആധാരവുമായാണ് ഇത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇത്കൂടാതെ മറ്റ് നിരവധി ആധാരങ്ങളിലും വലിയതോതിലുള്ള കൃത്രിമങ്ങള്‍ നടന്നതായാണ് വിവരം ലഭിച്ചതെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു.