മുസ്ലിംലീഗ് രാഷ്ട്രീയപാര്‍ട്ടിയോ-അതോ മതസംഘടനയോ–എന്താ ചെയ്യാന്‍ പറ്റുകയെന്ന് വെച്ചാല്‍ ചെയ്യ്-മുഖ്യമന്ത്രി പിണറായി-

പഴയങ്ങാടി: മുസ്ലിംലീഗ് രാഷ്ട്രീയപാര്‍ട്ടിയാണോ അതോ മതസംഘടനയാണോ എന്ന് അവര്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ലെന്നും, അവരെ ഒന്നും ബോധ്യപ്പെടുത്തേണ്ടകാര്യം തങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് വെച്ചാല്‍ ചെയ്യ് എന്ന് മുഖ്യമന്ത്രി വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു.

പഴയങ്ങാ3ടിയില്‍ സി.പി.എം.കണ്ണൂര്‍ ജില്ലാ സമ്മേളം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലപ്പുറത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില ലീഗ് നോക്കണമെന്നും, അവിടെ എല്‍.ഡി.എഫിന്റെ ഗ്രാഫ് ഉയരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതസംഘടനകളായ ജഫ്രിതങ്ങളുടെ സമസ്തയുമായും കാന്തപുരം വിഭാഗങ്ങളുമായും സര്‍ക്കാര്‍ വഖഫ് ബോര്‍ഡിലെ പ്രശ്‌നം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും, കാര്യങ്ങള്‍ അവര്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലീഗിനെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന് ഇക്കാര്യത്തില്‍ യാതൊരുവിധ പിടിവാശികളുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തുടക്കത്തില്‍ അന്തര്‍ദേശീയവും ദേശീയവുമായ കാര്യങ്ങള്‍ വ്യക്തമാക്കിയ മുഖ്യമന്ത്രി പ്രസംഗത്തില്‍ ബി.ജെ.പിയേയും സംഘപരിവാറിനേയും രൂക്ഷമായി വിമര്‍ശിച്ചു.

പ്രസംഗത്തിന്റെ അവസാനഘട്ടത്തിലാണ് അദ്ദേഹം ലീഗിനെതിരെ ആഞ്ഞടിച്ചത്.

സംസ്ഥാന കമ്മറ്റിഅംഗം പി.ജയരാജന്റെ അദ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി.വി.രാജേഷ് സ്വാഗതം പറഞ്ഞു. എം.സുരേന്ദ്രന്‍ രക്തസാക്ഷി പ്രമേയവും കാരായി രാജന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍, എ.വിജയരാഘവന്‍, മന്ത്രി എം.വി.ഗോവിന്ദന്‍, കെ.കെ.ശൈലജ എം.എല്‍.എ, പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, വി.ശിവദാസന്‍, എം.പ്രകാശന്‍, എം.വി.ജയരാജന്‍ തുടങ്ങി നിരവധി നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.