ഒമാനില്‍ ജോലി-രണ്ടുപേരില്‍ നിന്ന് ഒരു ലക്ഷം തട്ടിയെടുത്തതിന് കേസ്.

ചിറ്റാരിക്കാല്‍: ഒമാനിലേക്ക് സൂപ്പര്‍വൈസര്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്നായി ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

വെസ്റ്റ് എളേരി മാങ്ങോട്ടെ മേനപ്പാട്ട് പടിക്കല്‍ എം.ജെ.സെബാസ്റ്റ്യന്‍(27), കണ്ണന്താനം വീട്ടില്‍ ഷോബിന്‍ കുര്യാക്കോസ്(26) എന്നിവരാണ് തട്ടിപ്പിന് ഇരയായത്.

മലപ്പുറം നിലമ്പൂര്‍ തിരുമെല്ലി വീട്ടില്‍ ജൂനൈദ്, ഭാര്യ സുമയ്യ എന്നിരുടെ പേരിലാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.

ഇരുവരോടും 50,000 രൂപ വീതമാണ് വാങ്ങിയത്.

2024 മെയ്-19 ന് സുമയ്യയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചുകൊടുത്തത്.

എന്നാല്‍ പണമോ വിസയോ ലഭിച്ചില്ലെന്നാണ് പരാതി.

ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.