ടോറസ് ലോറി സ്ക്കൂട്ടറില്‍ ഇടിച്ച് സ്ക്കൂട്ടര്‍ യാത്രികന് മരിച്ചു.
പിലാത്തറ: ടോറസ് ലോറി സ്ക്കൂട്ടറില്‍ ഇടിച്ച് സ്ക്കൂട്ടര്‍ യാത്രികന് മരിച്ചു.
കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശിയും ചുമടുത്താങ്ങിയില്‍ താമസക്കാരനുമായ എസ്.പി. ഹാഷിം(61)ആണ് മരിച്ചത്.
ഇന്ന് രാവിലെ 10.30 നാണ് സംഭവം. ചുമടുതാങ്ങി റഹ്മാ മസ്ജിദിന് മുന്നില്‍ കെ.എസ്.ടി.പിറോഡില്‍ വെച്ചാണ് പയ്യന്നൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന ടോറസ് ലോറി ബൈക്കില്‍ ഇരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
ഭാര്യ: സെമീറ.
മക്കള്‍: റിസ്വാന്, നാഫിയ, നസഷെറിന്.
മരുമകന്: ഷുഹൈബ്.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
നാളെ രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ടൂര്‍ ജുമാമസ്ജിദില്‍ കബറടക്കം നടക്കും.