നജ്മുദ്ദീന്‍ പിലാത്തറയ്ക്ക് പുരസ്‌കാരം
പിലാത്തറ: പയ്യന്നൂര്‍ കാറമേലിലെ എം.അബ്ദുല്ലയുടെ സ്മരണയ്ക്കു മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്കാരം(10,000 രൂപ) പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലാത്തറയ്ക്ക്.
തളിപ്പറമ്പ് സി എച്ച് സെന്റര്‍ ചീഫ് കോ-ഓര്‍ഡിനേറ്ററാണ്. തിരുവനന്തപുരം ഭാരത് സേവക് സമാജ് പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
പരിയാരം പ്രസ്‌ക്ലബ്ബ് എക്‌സിക്യുട്ടീവ് അംഗമാണ്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തുന്ന പാവപ്പെട്ട രോഗികളുടെ സഹായിയായും അനാഥമൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്‌ക്കരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകനായും പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് നജ്മുദ്ദീന്‍.