പി.എം.ദിഷ്ണപ്രസാദിന് അംഗീകാരം.

തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപിക പി.എം.ദിഷ്ണപ്രസാദിന് അംഗീകാരം.

തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ നടന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ക്കുള്ള ട്രെയിനിങ്ങില്‍ ബെസ്റ്റ് ഓള്‍റൗണ്ടര്‍, ബെസ്റ്റ് ഇന്‍ഡോര്‍ എന്നീ അംഗീകാരങ്ങളാണ് ദിഷ്ണ പ്രസാദ് നേടിയത്.

പോലീസ് ട്രെയിനിങ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ അബ്ദുള്‍ വഹാബ് ഉപഹാരം നല്‍കി.

പിണറായി-പാറപ്രം ദിഷ്ണ നിവാസില്‍ എം.പ്രസാദന്റെയും പി. എം.അനിത കുമാരിയുടെയും മകളാണ്.

ഭര്‍ത്താവ്: ചെറുതാഴം സ്വദേശി പി.വി.ശിവശങ്കരന്‍.