സാങ്കേതിക മികവോടെ ഹജ്ജിനൊരുങ്ങി മിനയും അറഫായും.

കെ.പി.എം.റിയാസുദ്ദീന്‍(മക്ക)

മക്ക:  പരിശുദ്ധ ഹജ്ജിനു ഒരുങ്ങി ജനലക്ഷങ്ങൾ മക്കയിലേക്ക് എത്തിക്കഴിഞ്ഞു.

ഈ വർഷം 35ലക്ഷം ഹാജിമാരാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഹജ്ജിനായി എത്തുന്നത്.

ഇബ്രാഹിം പ്രവാചകന്റെയും ഭാര്യ ഹാജിറയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗത്തിന്റെ സ്മരണകളുയർത്തി അറബി മാസം ദുൽഹജ്ജ് 8മുതൽ ആരംഭിക്കുന്ന ഹജ്ജ് കർമ്മങ്ങൾ ഈ വർഷം ആധുനിക സാങ്കേതിക വിദ്യയുടെ പരിപൂർണ നിയന്ത്രണത്തിലാണ് നടക്കുന്നത്.

സൗദി ഹജ്ജ് ഉംറ മന്ത്രാലയം നുസുക് എന്ന ഓൺലൈൻ ആപ്ലിക്കേഷന്റെ സഹായത്തോടെ ഹാജിമാരെ കൃത്യതയോടെ മിനയിൽ രാപാർക്കാനും അറഫ സംഘമത്തിനും ജമ്രയിലെ കല്ലെറിനും എത്തിക്കുവാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കൂടാതെ കഠിനമായ ചൂടിൽ നിന്നും രക്ഷക്കായി സ്പ്ളിന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്.

മിനയിൽ നിന്നും അറഫായിലേക്കും മുസ്‌ദലിഫായിലേക്കും മെട്രോ ട്രെയിൻ സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.

മിനയിലെ ടെൻറ്റിൽ ഹാജിമാർക്കായി അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് ഉൾപ്പെടെ ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നും 1,22,422 ഹാജിമാരാണ് ഈ വർഷം ഹജ്ജിനായി എത്തിയിട്ടുള്ളത്.

പ്രൈവറ്റ് സെക്റ്ററിൽ പതിനായിരം ഹാജിമാർ വേറെയും എത്തിയിട്ടുണ്ട്.

അതിൽ പതിനെട്ടായിരത്തോളം ഹാജിമാർ മലയാളികളുമാണ്.

ഈ വർഷം മഹ്‌റമില്ലാതെ (പുരുഷ സഹായി) 2600ഓളം സ്ത്രീകളും ഹജ്ജിനായി കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലുണ്ട്.

ഇവർക്കായി 20 വനിതാ സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ത്യ ഗവൺമെന്റിന്റെ ഹജ്ജ് സുവിധ ആപ്ലിക്കേഷനും ഹാജിമാരുടെ സൗകര്യത്തിനായി ഒരുക്കിയിട്ടുണ്ട്.

18ഓളം ഇന്ത്യൻ ഹാജിമാർ മക്കയിലും മദീനയിലുമായി ഈ വർഷം മരണപ്പെട്ടിട്ടുണ്ട്.