അതിഥി തൊഴിലാളി ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

തളിപ്പറമ്പ്: യു.പി. സ്വദേശിയായ തൊഴിലാളിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഫത്തേപ്പൂർ കജ്‌വ സാലാവാൻ സ്വദേശി സുർജിപാൽ(43) നെയാണ് തളിപ്പറമ്പ് ബദരിയ നഗറിലെ ക്വാർട്ടേഴ്സിൽ അബോധാവസ്ഥയിൽ കണ്ടത്.

ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

പെയിൻ്റിംഗ് തൊഴിലാളിയായ സുർജിപാൽ രാവിലെ ജോലിക്ക് പോയിരുന്നു.

ഇടക്ക് ക്ഷീണം തോന്നുന്നതായി പറഞ്ഞ് ക്വാർട്ടേഴ്സിലേക്ക് മടങ്ങി.

ഉച്ചക്ക് 12.30 ന് കൂടെ ജോലി ചെയ്യുന്ന സഹോദരി ഭർത്താവ് എത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്.

ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.