കണ്ണൂര്‍ ജില്ലാ യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് ജൂലായ്-27 ന് പയ്യന്നൂരില്‍

പയ്യന്നൂര്‍: യോഗ അസോസിയേഷന്‍ ഓഫ് കണ്ണൂരും കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് ജലായ് 27 ന് പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 8 ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.പി.സന്തോഷ് അദ്ധ്യക്ഷത വഹിക്കും.

യോഗ അസോസിയേഷന്‍ കേരള സംസ്ഥാന സെക്രട്ടറി ഡോ. കെ. രാജഗോപാല്‍ മുഖ്യാതിഥിയാവും.

ഡോ.പ്രേമരാജന്‍ കാന ചാമ്പ്യന്‍ഷിപ്പ് വിശദീകരിക്കും.

നഗരസഭാ വൈസ് ചെയര്‍മാന്‍ പി.വി.കുഞ്ഞപ്പന്‍, യുവജനക്ഷേമബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.സരിന്‍ ശശി, ജെ.എസ്.ഗോപന്‍, പി.ബാലകൃഷ്ണസ്വാമി, എം.രാമചന്ദ്രന്‍, എ.വി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.

പി.കുഞ്ഞികൃഷ്ണന്‍ സ്വാഗതവും കെ.പി.ഷൈജു നന്ദിയും പറയും.

400 യോഗ താരങ്ങളും ഒഫീഷ്യലുകള്‍ രക്ഷിതാക്കള്‍ എന്നിവരുള്‍പ്പെടെ ആയിരത്തിലേറെ പേര്‍ പങ്കെടുക്കും.

8-10, 10-12, 12-14, 14-16, 16-18, 18-21, 21-15, 25-30, 30-35, 35-45 45 ന് മുകളില്‍ വയോ വിഭാഗങ്ങളിലായി യോഗാസന മല്‍സരങ്ങളും 8-14, 14-18, 18-35 വയോ വിഭാഗങ്ങളിലായി യോഗ ഡാന്‍സ് മല്‍സരങ്ങളും നടക്കും.

വിജയികളാകുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക്, വെയിറ്റേജ് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭിക്കും.

സമാപന സമ്മേളനം ടി.ഐ. മധുസൂതനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമ്മാനദാനവും എം.എല്‍.എ നിര്‍വ്വഹിക്കും.

നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.വി. ലളിത അധ്യക്ഷത വഹിക്കും.

വല്‍സന്‍ പനോളി, പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാവും.

കെ.ടി.കൃഷ്ണദാസ്, ഡോ.സി.വിജയന്‍, ഗോവിന്ദന്‍ പായം, എ.കെ.സുഗുണന്‍, പി.പി.നിഷമ, സി.ലക്ഷ്മണന്‍, കെ.വിജീഷ്, കെ.കെ.പവിത്രന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിക്കും.

വി.കെ.നിഷാദ് സ്വാഗതവും പി.വി.അനുശ്രീ നന്ദിയും പറയും.

വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ പി. സന്തോഷ്, ഡോ. പ്രേമരാജന്‍ കാന, പി.ബാലകൃഷ്ണ സ്വാമി, പി. കുഞ്ഞികൃഷ്ണന്‍, പി.വി.കുഞ്ഞപ്പന്‍, എ.വി.കുഞ്ഞിക്കണ്ണന്‍, കെ.പി.ഷൈജു എന്നിവര്‍ പങ്കെടുത്തു.