മൂത്തേടത്ത് എന്‍.എസ്.എസ്.യൂണിറ്റ് അതിജീവനം സപ്തദിന ക്യാമ്പ് ആരംഭിച്ചു.

തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍മാര്‍ക്കായി സപ്തദിന പകല്‍ ക്യാമ്പ് -അതിജീവനം-ആരംഭിച്ചു.

ക്യാമ്പില്‍ വെച്ച് വിദ്യാലയത്തില്‍ കൃഷിയിടമൊരുക്കല്‍, തനതിടം തയ്യാറാക്കല്‍, പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിവിധങ്ങളായ പ്രവര്‍ത്തികള്‍ സംഘടിപ്പിക്കും.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍, ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ പ്രമോദ് പുത്തലത്ത്, അസി.കൃഷി ഓഫീസര്‍ ടി.നാരായണന്‍, അഡ്വ.ജി.ഗിരീഷ്, സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍ ഹരിനാരായണന്‍, അഡ്വ. രഞ്ജന പ്രകാശ്, സത്യമേവ ജയതേ റിസോഴ്‌സ് പേര്‍സണ്‍ എന്‍.നിതിന്‍ തുടങ്ങിയവര്‍ വിവിധങ്ങളായ ക്ലാസുകള്‍ കൈകാര്യം ചെയ്യും.

പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ ഇക്കോ ബ്രിക്‌സിന്റെ പ്രദര്‍ശനോദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍ നിര്‍വ്വഹിക്കും.

സപ്തദിന ക്യാമ്പ് ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ അഡ്വ.ജി.ഗിരീഷ് നിര്‍വ്വഹിച്ചു.

ക്യാമ്പിന് മുന്നോടിയായി നടന്ന വിളംബര ജാഥക്ക് പ്രിന്‍സിപ്പാള്‍ പി.ഗീത, പി.ടി.എ. പ്രസിഡന്റ് ടി.വി.വിനോദ്, പി.ടി.എ വൈസ് പ്രസിഡന്റ് എം.ശശീന്ദ്രന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി.വി.രസ്‌നമോള്‍, അധ്യാപകരായ ടി.പ്രവീണ്‍, കെ.പി.റിജു,

എന്‍.നിതിന്‍, എ.ദേവിക, എ.കെ.ഉഷ, എം.ജിഷ, എം.സ്മിന, ടി.എസ്.സജില, വി.ലീന, കെ.പി.രജിത, പി.ടി.എ മെമ്പര്‍മാരായ മനോജ്, സ്മിത മോഹന്‍, എം എം .മഹേശന്‍ വളണ്ടിയര്‍ ലീഡര്‍മാരായ പി.വി.അമല്‍രാജ്, സാഗര സജീവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.