മയ്യില്‍ നടപ്പാതയില്‍ അപകട ഭീഷണിയായി കേബിളുകള്‍
മയ്യില്‍: മയ്യില്‍ ടൗണിലൂടെ കടന്നു പോകുന്ന ബി എസ്.എന്‍ എല്ലിന്റെയും കേരള വിഷന്‍ തുടങ്ങിയ വിവിധ സ്വകാര്യ നെറ്റ് വര്‍ക്ക് കമ്പനികളുടെ ഒപ്റ്റിക്കല്‍ കേബിളുകള്‍ ഉള്‍പ്പെടെ
അലക്ഷ്യമായും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും തിരക്കേറിയ നടപ്പാതയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള വഴിയാത്രക്കാര്‍ക്ക് അപകട ഭീഷണിയായി മാറിയിരിക്കുകയാണ്.
നടപ്പാതയിലേക്ക് താഴ്ന്നു കിടക്കുന്ന കേബിളുകള്‍ സമീപത്തെ വ്യാപാരികള്‍ ഉയര്‍ത്തി നിര്‍ത്തുന്നത് കൊണ്ടാണ് പലപ്പോഴും വലിയ അപകടങ്ങള്‍ ഒഴിവാകുന്നത്.
ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് കേബിളുകള്‍ കടന്നു പോകാന്‍ വേണ്ട സംവിധാനം ഉണ്ടാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ വേണമെന്നാണ് വ്യാപാരികളുടേയും, പൊതുജനങ്ങളുടെയും ആവശ്യം.
