ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്

ചെറുകുന്ന്: ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്.

കല്യാശ്ശേരി മണ്ഡ‌ലം ജനറൽ സെക്രട്ടറി കെ. ബിജുവിൻ്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

ഇന്ന് പുലർച്ചെ 2.30 ഓടെയാണ് മൂന്ന് ബോംബുകൾ എറിഞ്ഞത്. വീടിന് കേടുപാടുകൾ സംഭവിച്ചു.

മുൻവശത്തെ ജനൽ പാളികൾ തകർന്നു.

ഫർണിച്ചർ ഉപകരണങ്ങൾക്കും വാതിലിനും ചുമരിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്.

കണ്ണപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നു.

സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ വീട്ടിൻ്റെ വരാന്തയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തി.

ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തും. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പൊലിസ് പരിശോധിക്കും.