കണ്ണപുരം: ഓഗസ്റ്റ് 30-ന് പുലര്‍ച്ചെ കണ്ണപുരം കീഴറയില്‍ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കേസിലെ അഞ്ചാം പ്രതിയെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് ഏഴക്കാട് മുണ്ടൂര്‍ സ്വദേശി സ്വാമിനാഥനെയാണ് (64) കണ്ണപുരം പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതികളായ അനൂപ് മാലിക്ക്, അനീഷ്, റാഹില്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അവരുടെ മൊഴികളും മൊബൈല്‍ വിവരങ്ങളും ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും ആസ്പദമാക്കിയാണ് സ്വാമിനാഥന്റെ അറസ്റ്റിലേക്കുള്ള വഴി തുറന്നത്.
2025 ആഗസ്റ്റ് 30-ന് പുലര്‍ച്ചെ 1:50ന് കണ്ണപുരം കീഴറയിലെ ഒരു വാടക വീട്ടില്‍ സ്ഫോടനം നടന്നിരുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ ആ വീടിനും സമീപവാസികളുടെയും വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു.
കണ്ണൂര്‍ ചാലാട് സ്വദേശി അ ഷാം അപകടത്തില്‍പ്പെട്ടു മരിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമായി നടന്നുവരികയാണ്.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി.നിധിന്‍രാജിന്റെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് കണ്ണൂര്‍ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ കണ്ണപുരം പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ എസ്.സി.പി.ഒ. മഹേഷ്, സി.പി.ഒ. അനൂപ്, സി.പി.ഒ. റിജേഷ് കുമാര്‍ എന്നിവരും പങ്കെടുത്ത