2480 രൂപ കുറഞ്ഞു-ഇന്ന് സ്വര്‍ണ്ണവിപണിയില്‍ കനത്ത ഇടിവ്-
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ കനത്ത ഇടിവ്.
ഇന്ന് പവന് 2480 രൂപയാണ് കുറഞ്ഞത്.
93,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ പുതിയ വില.
ഗ്രാമിന് ആനുപാതികമായി 310 രൂപയാണ് കുറഞ്ഞത്.
11,660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രണ്ടുദിവസത്തെ ഇടിവിന് ശേഷം ഇന്നലെ രാവിലെ തിരിച്ചുകയറിയ സ്വര്‍ണവില ഉച്ചയോടെ വീണ്ടും അതേപോലെ തിരിച്ചിറങ്ങി.
ഇന്നലെ രാവിലെ 97,360 രൂപയായി വര്‍ധിച്ച് 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരത്തിനൊപ്പം എത്തിയ ശേഷമാണ് ഇടിഞ്ഞത്.
ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു.
അന്ന് 86,560 രൂപയായിരുന്നു വില.
രണ്ടുദിവസത്തിനിടെ 4080 രൂപയാണ് കുറഞ്ഞത്.
അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
