ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
തളിപ്പറമ്പ്: ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൊറാഴ ഈലിപ്പുറത്തെ പനയന്‍ വീട്ടില്‍ എം.അനില്‍കുമാര്‍(48)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.
വെള്ളിക്കീലിലെ ഒരു വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അനില്‍കുമാറിനെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുങ്കിലും മരണപ്പെട്ടു.
നിര്‍മ്മാണ തൊഴിലാളിയാണ്.
പി.ഗോപാലന്-എം.നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ:പാപ്പിനിശ്ശേരിയിലെ വിജില.
വിദ്യാര്‍ത്ഥികളായ സപ്തമി, തന്‍വിയഎന്നിവരാണ് മക്കള്‍:
സഹോദരങ്ങള്‍: ശ്രീമതി, ഉഷ, ശ്രീലത.
സഹോദരി ഭര്ത്താക്കന്മാര്: പി.ബാലകൃഷ്ണന്(റിട്ട.സുബേദാര്‍), കെ.പത്മനാഭന്, എ.ശിവദാസന്‍.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകുന്നേരം 4 മണിക്ക് മോറാഴ അംബേദ്കര്‍ സാംസ്കാരിക നിലയത്തില്‍ പൊതുദര്‍ശനം.
ശേഷം മുതുവാനി സമുദായ ശ്മശാനത്തില്‍ ശവസംസ്കാരം നടക്കും.
